CinemaEntertainmentGallery

കിറ്റ് വേണ്ടേ എന്ന് വിജയ്; സെല്‍ഫി മതിയെന്ന് പെണ്‍കുട്ടി: വിഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് ദളപതി വിജയ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. അതിനാല്‍ തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ജനങ്ങള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രളയ ദുരിതം അനുഭവിച്ചവര്‍ക്ക് സഹായവുമായി താരം എത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് സഹായവിതരണ വേദിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വിഡിയോ ആണ്.

ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു വിജയ്. അതിനിടെയാണ് മാസ്ക് ധരിച്ച ഒരു പെണ്‍കുട്ടി വേദിയിലേക്ക് കയറിവന്നത്. താരത്തിന്റെ അടുത്തെത്തി സെല്‍ഫി എടുത്തോട്ടെ എന്ന് പെണ്‍കുട്ടി ചോദിച്ചു. താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടര്‍ന്ന് നടന്നു നീങ്ങിയ ആരാധികയോട് കിറ്റ് വേണ്ടെ എന്ന് താരം ചോദിച്ചു. കിറ്റ് വേണ്ട എന്നു പറഞ്ഞ് പെണ്‍കുട്ടി വേദി വിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

വേദിയില്‍ എത്തിയ യുവാക്കളില്‍ പലരും വിജയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. സെല്‍ഫി മുഖ്യം ബിഗിലേ എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്.

തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വിജയ് നേരിട്ടെത്തി വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു.പ്രളയബാധിത പ്രദേശങ്ങളിലെത്തിയ വിജയ് 1500 കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 വീതവും നല്‍കി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button