അമേരിക്കയിലെ സമ്ബന്നരായ ഇന്ത്യൻ ദമ്ബതികളെയും അവരുടെ മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു എസിലെ മസാച്യുസെറ്റ്സിലെ അഞ്ച് മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഡംബര വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), അവരുടെ 18കാരിയായ മകള്‍ അരിയാന എന്നിവരാണ് മരിച്ചത്.
രാത്രി 7.30നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിട്ടിലെ ചില പ്രശ്നങ്ങളാണ് മരണകാരണമെന്ന് ജില്ലാ അറ്റോര്‍ണി പറഞ്ഞു. രാകേഷ് കമാലിന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ആരെങ്കിലും വെടിവച്ചതാണോയെന്ന് വ്യക്തമല്ല.
മെഡിക്കല്‍ എക്സാമിനറുടെ വിശദീകരണം വന്നാല്‍ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നറിയാൻ കഴിയു. മരിച്ച ദമ്ബതികള്‍ സമീപ വര്‍ഷങ്ങളില്‍ സാമ്ബത്തിക പ്രശ്നങ്ങള്‍ നേരിട്ടതായി രേഖകളുണ്ട്. രണ്ട് മൂന്ന് ദിവസമായി ഒരു വിവരവുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.