പൊളിച്ചു മാറ്റിയ തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗത്തെ മണ്ണ് കരാറുകാരന്‍ കടത്തിക്കൊണ്ടു പോകുന്നതു കോട്ടയം നഗരസഭ കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മുതലാണ് കെട്ടിടം പൊളിച്ചു മാറ്റിയ ഒരു ഭാഗത്ത് രണ്ട് അടിയില്‍ കൂടുതല്‍ താഴ്ചയില്‍ കുഴിച്ചു കരാറുകാരന്‍ മണ്ണെടുത്തത് മാറ്റിയത്.

ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഭരണപക്ഷ കൗണ്‍സിലര്‍ എം.പി. സന്തോഷ് കുമാര്‍, പ്രതിപക്ഷ കൗണ്‍സിലര്‍ ഷീജ അനില്‍, ബിജെപി കൗണ്‍സിലര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെ സംഘം സ്ഥലത്തെത്തി ജെസിബിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും മണ്ണെടുക്കുന്നതു തടയുകയും ചെയ്തു. ഏതാണ്ട് 150ല്‍പ്പരം ലോഡ് മണ്ണ് ഇവിടെനിന്നും കടത്തിക്കൊണ്ടു പോയതായിട്ടാണ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. അനധികൃതമായി മണ്ണ് എടുത്തുമാറ്റിയതോടെ ഈ സ്ഥലം റോഡ് നിരപ്പില്‍നിന്നും താഴെയായിരിക്കുകയാണ്. ഇപ്പോള്‍ ഈ ഭാഗം ഓടയേക്കാള്‍ താഴ്ചയിലായതോടെ ഓടയിലെ വെള്ളം ഇവിടേക്ക് ഒഴുകിയെത്താനും സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടം പൊളിക്കുന്നതിലെ കരാര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായിട്ടാണ് മണ്ണെടുപ്പ് നടന്നതെന്നു കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. അടിത്തറ പൊളിച്ചു മാറ്റിയശേഷമാണ് മണ്ണെടുത്ത് മാറ്റിയിരിക്കുന്നത്. കെട്ടിടം പൊളിക്കുന്നതു മാത്രമാണ് കരാര്‍ നല്കിയിരിക്കുന്നതെന്നും മണ്ണെടുക്കാനുള്ള അനുമതി കരാറില്ലെന്നും കരാറുകാരന്‍റെ ഭാഗത്തു നിന്നുള്ള ഈ നടപടി അംഗീകരിക്കാനാവില്ലെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു. ഇവിടെനിന്നും കടത്തിക്കൊണ്ടു പോയ മുഴുവന്‍ മണ്ണും തിരികെ എത്തിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ് കൗണ്‍സിലര്‍മാര്‍. നഗരസഭയിലെ 52 കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക