കോവിഡ് കാലത്ത് വീട്ടിൽ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 2.33 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാർട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്സ് പോർട്ടൽ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം.വീട്ടിൽ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസിൽ കണ്ട നമ്പറിൽ വിളിച്ച വീട്ടമ്മയോട് ആമസോൺ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കുന്നതിനു സഹായിച്ചാൽ നല്ലൊരു കമ്മിഷൻ ലഭിക്കുമെന്ന് തട്ടിപ്പുകാർ അറിയിച്ചു.തുടർന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോൺ ഉൽപന്നം വാങ്ങാൻ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200 രൂപ കമ്മിഷൻ ആയി ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു.തുടർന്ന് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥൻ വലിയ ടാസ്‌ക്കിനായി ടെലഗ്രാമിൽ ബന്ധപ്പെടുമെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. അടുത്ത ദിവസം 9 വ്യത്യസ്ത ഇ-വാലറ്റ് അക്കൗണ്ടുകളിൽ പണം നൽകാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചു. 4.04 ലക്ഷം രൂപ ലഭിക്കുമെന്ന് കരുതി വീട്ടമ്മ 2.33 ലക്ഷം അടച്ചു. പണം ലഭിക്കാതെ വന്നപ്പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക