ഇന്ത്യൻ നിരത്തുകളില്‍ മികച്ച ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്തിച്ച് ശ്രദ്ധനേടിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ചുവടുവയ്പ്പ് നടത്തുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് കാര്‍ എത്തിക്കുക എന്നതാണ് വാര്‍ഡ്വിസാര്‍ഡിന്റെ പുതിയ ലക്ഷ്യമെന്നാണ് കമ്ബനി മേധാവി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഫൈവ് ഡോര്‍ ഫൈവ് സീറ്റര്‍ ഇലക്‌ട്രിക് കാറായിരിക്കും എത്തിക്കുക.
2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വാര്‍ഡ്വിസാര്‍ഡിന്റെ ഇലക്‌ട്രിക് കാറുകള്‍ വിപണിയില്‍ എത്തുമെന്നാണ് കമ്ബനിയുടെ മേധാവി യതിൻ ഗുപ്തെ ഉറപ്പുനല്‍കിയിട്ടുള്ളത്. ഒരു ആഗോള കമ്ബനിയുമായി സഹകരിച്ചായിരിക്കും വാര്‍ഡ്വിസാര്‍ഡിന്റെ ഇലക്‌ട്രിക് കാര്‍ എത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഇലക്‌ട്രിക് കാറിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്ന കമ്ബനിയുടെ പേര് 2024-ന്റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
-->
വാര്‍ഡ്വിസാര്‍ഡുമായി സഹകരിക്കുന്ന കാര്‍ നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയല്ലെന്നാണ് സൂചന. ഇന്ത്യൻ വാഹന വിപണിയില്‍ പ്രവേശനം കാത്തിരിക്കുന്ന നിരവധി വിദേശ വാഹന നിര്‍മാതാക്കളാണുള്ളത്. വിൻഫാസ്റ്റ്, ഫോക്സ്കോണ്‍ തുടങ്ങിയ കിഴക്കൻ ഏഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനികളും ചൈനയില്‍ നിന്നുള്ള ഏതാനും ഇലക്‌ട്രിക് വാഹന കമ്ബനികളും ഇന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട്.
10 ലക്ഷം രൂപയില്‍ താഴെ ലഭിക്കുന്ന ഇലക്‌ട്രിക് കാറിന് വലിയ വിപണി സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഈ വിലയില്‍ ടാറ്റ ടിയാഗോ ഇ.വി, എം.ജി. കോമറ്റ് ഇ.വി. എന്നീ രണ്ട് മോഡലുകള്‍ മാത്രമാണുള്ളത്. ഈ വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്റും രേഖപ്പെടുത്തുന്നുണ്ട്. ഈ സാധ്യത തിരിച്ചറിഞ്ഞ് ഹ്യുണ്ടായിയും റെനോയും പത്ത് ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഇലക്‌ട്രിക് വാഹനം എത്തിക്കാനുള്ള നീക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക