കോഴിക്കോട്: കണ്ണൂരില്‍ നവകേരള ബസിന് നേരേ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഈ രക്ഷാപ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതായാലും യാത്രയ്ക്ക് എതിരെ പ്രതിപക്ഷ യുവജനസംഘടനകളുടെ കരിങ്കൊടി കാണിക്കല്‍ അടക്കം പ്രതിഷേധം കനത്തതോടെ, പൊലീസ് കരുതല്‍ തടങ്കല്‍ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കോഴിക്കോട് മുക്കത്ത് ചായ കുടിക്കാൻ ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വരെ കയ്യോടെ പൊക്കി കരുതല്‍ തടങ്കലിലാക്കി. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി സരിൻ ഇട്ട കുറിപ്പ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി തമ്ബ്രാൻ എഴുന്നള്ളുന്ന ദിവസം പുറത്തിറങ്ങാൻ പറ്റില്ലേ?ചായ കുടിക്കാൻ ഹോട്ടലില്‍ കയറിയ മുക്കം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലെറിനെയും കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാനിബിനെയും അന്യായമായി അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കി.ഇതെന്തൊരു കാട്ടുനീതിയാണ്? ബൈജു ഏമാന്റെ കോഴിക്കോട്ടെ പൊലീസേ, ഇനിയും എത്ര പേരെ നിങ്ങള്‍ തടങ്കിലാക്കും? ജാഥ തെക്കോട്ട് ഇറങ്ങും തോറും ഞങ്ങള്‍ വടക്കോട്ട് എടുപ്പിക്കും.

മുഖ്യമന്ത്രി തമ്പ്രാൻ എഴുന്നള്ളുന്ന ദിവസം പുറത്തിറങ്ങാൻ പറ്റില്ലേ? ചായ കുടിക്കാൻ ഹോട്ടലിൽ കയറിയ മുക്കം മണ്ഡലം യൂത്ത്…

Posted by Dr Sarin P on Sunday, 26 November 2023

ശ്വാസം മുട്ടിച്ച്‌ കൊന്നാലും തെരുവില്‍ സമരസപ്പെടുകയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്: എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ’ എന്ന് പറയുന്നത് ഏതേങ്കിലും കൊടും കുറ്റവാളിയല്ല, ഒരു സമരനായകനാണ്. ഒരു കുറ്റവാളിയോടു പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരത ഒരു സമരക്കാരനോട് ചെയ്തത് ഒരു ഉദ്യോഗസ്ഥ താല്പര്യമല്ല സര്‍ക്കാര്‍ അജണ്ടയാണ്.ജോയല്‍ ആന്റണി എന്ന KSUക്കാരനെ കഴുത്തിന് പിടിച്ച്‌ ശ്വാസം മുട്ടിക്കുന്ന കൈകള്‍ DCP K E ബൈജുവിന്റേതാണെങ്കിലും മനസ്സും ചിന്തയും പിണറായി വിജയന്റേത് തന്നെയാണ്. വിജയന്റെ ഭാഷയിലെ രക്ഷാപ്രവര്‍ത്തനമാണ് ബൈജുവും ചെയ്തിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആ കലാപാഹ്വാന പ്രസംഗത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു തന്നെയാണ് പൊലീസും DYFI തെമ്മാടിക്കൂട്ടവും സമരക്കാര്‍ക്ക് നേര്‍ക്ക് ഈ ക്രിമിനല്‍ പ്രവര്‍ത്തി തുടരുന്നത്.മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ കണ്ണൂരിലെ പൊലീസ് സ്റ്റേഷൻ മാര്‍ച്ചിന്റെയും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും തുടര്‍ യൂത്ത് കോണ്‍ഗ്രസ്സ് സമരങ്ങളുണ്ടാവുക തന്നെ ചെയ്യും. ശ്വാസം മുട്ടിച്ച്‌ കൊന്നാലും തെരുവില്‍ സമരസപ്പെടുകയില്ല.

ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. നവകേരള സദസ്സിനോടനുബന്ധിച്ച്‌ കോഴിക്കോട് ചേളന്നൂര്‍ ഏഴേ ആറില്‍, അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.നിയോജക മണ്ഡലം പ്രസിഡന്റ് പി.ആഷിഖ്, മണ്ഡലം പ്രസിഡന്റ് അജല്‍ ദിവാനന്ദ്, വൈസ് പ്രസിഡന്റ് ഇ.അശ്വിൻ, മുൻ ബ്ലോക്ക് സെക്രട്ടറി പി.എം.അനസ്, മണ്ഡലം സെക്രട്ടറി എൻ.അരുണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഴേ ആറില്‍ കടയ്ക്ക് സമീപം ഇരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരിയില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക