രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ വിമർശിച്ചാൽ അവർ പോലീസിൽ കേസ് കൊടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സ്വന്തം വാർഡിലെ റോഡിൽ നിരവധി തവണ മെയിന്റനൻസ് വർക്ക് നടത്തിയിട്ടും വീണ്ടും വീണ്ടും കുഴി ഉണ്ടാകുന്നത് ചോദ്യം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെയാണ് ഇപ്പോൾ അവർ പൊലീസിൽ പരാതി കൊടുത്തിരിക്കുന്നത്.

ജനങ്ങൾ നേരിടുന്ന ഗുരുതര യാത്ര ക്ലേശം പരിഹരിക്കുവാൻ അടിയന്തര നടപടി വേണമെന്നും റോഡിൻറെ അപകടാവസ്ഥ അറിഞ്ഞിട്ടും ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരുടെ അഴിമതിക്ക് കുട പിടിക്കുകയാണെന്നും ഉള്ള ആരോപണമാണ് പ്രദേശത്തെ കോൺഗ്രസ് നേതാവ് ടോണി മുല്ലൂക്കുന്നേൽ രംഗത്തെത്തിയത്. എന്നാൽ ഇത് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയത്. ഷൈനി സന്തോഷ് എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ വെള്ളിലാപ്പള്ളി നഗ്യാകുളം റോഡിലാണ് പ്രശ്നങ്ങൾക്ക് ആധാരമായ കുഴികൾ ഉണ്ടായിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് പ്രതിനിധിയായി വിജയിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഷൈനി സന്തോഷ് പാർട്ടിയിലെയും മുന്നണിയിലെയും മുൻധാരണ പ്രകാരം പദവി ഒഴിയേണ്ട സമയമായപ്പോൾ അധികാരം നിലനിർത്താൻ ഇടതുമുന്നണിയിലേക്ക് ചുവട് മാറുകയായിരുന്നു. കൂറുമാറ്റ നിരോധനവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയുള്ള കേസ് ഇപ്പോൾ കോടതിയിൽ നടക്കുകയാണ്.

കൂറു മാറിയതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇവർ നിരന്തരം കള്ള കേസ് കൊടുക്കുകയും വേട്ടയാടുകയും ചെയ്തിരുന്നു എന്നും കോൺഗ്രസ് ക്യാമ്പുകൾ ആരോപണമുന്നയിക്കുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രവർത്തകരെ വേട്ടയാടുവാൻ ഷൈനി സന്തോഷിനെ അനുവദിക്കില്ല എന്നും, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും രാമപുരം പഞ്ചായത്ത് അംഗവുമായ റോബി ഊടുപുഴ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക