നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കായും 46 ഏക്കര്‍ ഭൂമി വില്‍ക്കാൻ ഗൗതമി പദ്ധതിയിട്ടിരുന്നു. ഇത് വിറ്റുതരാമെന്ന വ്യാജേന ബില്‍ഡറായ അളഗപ്പനും ഭാര്യയും തന്നെ സമീപിച്ച്‌ വസ്തുക്കള്‍ കൈക്കലാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഇതിനെതിരെ പരാതിപെടാൻ ഒരുങ്ങിയപ്പോള്‍ അളഗപ്പന്റെ രാഷ്‌ട്രീയ ഗുണ്ടകളില്‍ നിന്നും തനിക്കും മകള്‍ക്കും വധഭീഷണി നേരിടേണ്ടതായി വന്നെന്നും ഗൗതമിയുടെ പരാതിയില്‍ പറയുന്നു. ഇത് ശുഭലക്ഷ്മിയുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സ്വത്തുക്കള്‍ വീണ്ടെടുക്കണമെന്നും ഭീക്ഷണിപെടുത്തിയവര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി പറഞ്ഞു. ഗൗതമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ഒട്ടേറെ സിനിമകളില്‍ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നടി സിനിമാ പ്രേമികള്‍ക്കായി നല്‍കിയിട്ടുള്ളത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ കൂടെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ഗൗതമി ചെയ്ത കഥാപാത്രം എന്നും ആരാധകരുടെ മനസ്സില്‍ തട്ടി നില്‍ക്കുന്നതാണ്. ധ്രുവം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായും നടി എത്തിയിരുന്നു. മകള്‍ ശുഭലക്ഷ്മിയോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് നടിയുടെ താമസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക