മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്ത് പോലീസ്. മറുവാക്ക് മാസികയുടെ എഡിറ്റർ അംബികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട് ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് പോലീസിന്റെ നടപടി.

മുഖ്യമന്ത്രിയെ അവഹേളിച്ചു എന്ന പരാതിയില്‍ കലാപാഹ്വാനത്തിനാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സമൂഹ മാദ്ധ്യമത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇതിലും രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്ന സിപിഎം നേതാക്കൾക്കെതിരെ കേരളത്തിൽ ഇന്നേവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ നരഭോജി എന്ന് വിശേഷിപ്പിച്ചാൽ അത് കലാപാഹ്വാനം ആകുന്നത് എങ്ങനെയെന്നത് മറ്റൊരു ചോദ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിച്ച ജെയ്ക്ക് സി തോമസ്

ഏതാനും മാസങ്ങൾക്കു മുമ്പാണ് സിപിഎം യുവജനപ്രസ്ഥാനത്തിന്റെ നേതാവ് ജെയ്ക്ക് സി തോമസ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ നരാധമൻ എന്ന് അധിക്ഷേപിച്ചത്. ചാനൽ ചർച്ചയിൽ ആയിരുന്നു പരാമർശം. ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ താൻ പറഞ്ഞതിൽ അടിയുറച്ചു നിൽക്കുന്നു എന്ന് പറഞ്ഞ് നരാധമ പരാമർശം ആവർത്തിച്ചാവർത്തിച്ച് നടത്തി ജെയ്ക്ക്. വീഡിയോ ചുവെട കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക