കാട്ടാക്കടയില്‍ നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കരുതല്‍ തടങ്കലില്‍ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഭര്‍ത്താവ് 62 കാരനായ രാമു കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനു പോയിരുന്നു. ഇന്നലെ പുലര്‍ച്ചെ മടങ്ങി എത്തി. അപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്.കോണ്‍ഗ്രസ് പ്രാദേശിക നേതാവും പൊതു പ്രവര്‍ത്തകനുമായ രാമു രാവിലെ റീത്തു വാങ്ങാൻ പോയി.
ഏറെ വൈകിയിട്ടും ഭര്‍ത്താവ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ശ്രീല തിരക്കിയിറങ്ങി. ജങ്ഷനില്‍ അന്വേഷിച്ചപ്പോള്‍ രാമുവിനെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തെന്ന് അറിഞ്ഞുവെന്നും വീടിന്റെ താളം തെറ്റിയെന്നും ശ്രീല പ്രതികരിച്ചു. ഇതിൽ പ്രതിഷേധിച്ച് ഉപജീവനമാര്‍ഗമായ പശുക്കളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു കെട്ടുമെന്നും ശ്രീല പ്രതികരിച്ചു.