മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരൻ പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരൻ ഇന്റർനെറ്റില്‍ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റർനെറ്റ് സെർച്ച്‌ ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക