മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.ഗാർഹിക പീഡനവും കടുത്ത ജാതി അധിക്ഷേപവും ഭർത്താവില്‍ നിന്നും ഭർതൃമാതാവില്‍നിന്നും മകള്‍ ദിവ്യ നേരിട്ടതായി ദിവ്യയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട പിതാവ് ശങ്കരൻ നല്‍കിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ഭർതൃഗൃഹത്തില്‍ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സ് ആപ്പില്‍ സുഹൃത്തിന് അയച്ച സന്ദേശം കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി. ഒരു വർഷം മുമ്ബാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക