ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച്‌ മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത് . 47 കാരനാണ് അസാലിന്റെ ഭർത്താവ് മുഹമ്മദ് ഹാഫിസാം.

പ്രശസ്തയായ ഗായികയായതിനാല്‍ നിരന്തരം യാത്രയിലാണ് അസാലിൻ . വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമാണ് പല ദിവസങ്ങളിലും അസാലിൻ .വീട്ടില്‍ സമയം ചെലവഴിക്കുന്നത് വളരെ കുറവാണ്. ഭർത്താവ് എപ്പോഴും തനിച്ചായതിനാല്‍ ആ ഏകാന്തതയകറ്റാൻ ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു നല്‍കാൻ അസാലിൻ തീരുമാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

26 കാരിയായ വധുവിനെയാണ് ഭർത്താവിനായി കണ്ടെത്തി നല്‍കിയത് .’ എന്റെ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചതിന് ശേഷവും ഞാൻ എന്റെ ഭർത്താവിനൊപ്പം സന്തോഷവതിയാണ് .ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ഒഴിവുസമയങ്ങളില്‍ ഞാൻ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നു ‘ അസാലിൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക