തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനം കാലില്‍ കയറിയിറങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരിക്ക്. കാട്ടക്കട മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്യുമ്ബോള്‍ അപ്രതീക്ഷിതമായി കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയായിരുന്നു. കടകളില്‍ ഒളിച്ച്‌ നിന്ന ശേഷം വാഹനവ്യൂഹത്തിന് മു്ന്നിലേക്ക് ചാടി വീഴുന്നതിനിടെയാണ് അപകടമുണ്ടായത്. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അന്‍സലാ ദാസിന്റെ കാലാണ് ഒടിഞ്ഞത്.

നവകേരള യാത്ര തിരുവനന്തപുരം ജില്ലയില്‍ പുരോഗമിക്കുന്നതിനിടെ കാട്ടാക്കടയില്‍വച്ച്‌ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു അപകടം. അകമ്ബടി വാഹനം മനഃപൂര്‍വം ആന്‍സല ദാസിന്റെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാഹനത്തിന്റെ വാതിലില്‍ത്തട്ടി നിലത്തുവീണ ആന്‍സല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്‍സല ദാസിന്റെ കാല്‍പ്പാദത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ പൊലീസ് വണ്ടി ഇടിപ്പിച്ചു വധിക്കാനാണ് ശ്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. വാഹനവ്യൂഹം കടന്നുപോയതിന് തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കമ്ബും വടികളുമായി ആക്രമിച്ചിരുന്നു. പരിക്കേറ്റ ആന്‍സല ദാസിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക