കോഴിക്കോട്‌: തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ് സംഘാടകര്‍ മാറ്റിവച്ചെന്ന് സംവിധായകന്‍ ജിയോ ബേബി. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിവച്ചത് അറിഞ്ഞതെന്നും ജിയോ ബേബി പറഞ്ഞു. അഞ്ചാം തീയതി ഫാറൂഖ് കോളജില്‍ സിനിമാ സംബന്ധമായ ഒരു സെമിനാറില്‍ ഉദ്ഘാടകനായാണ് തന്നെ ക്ഷണിച്ചത്.

കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി മാറ്റിയതായി അറിയിച്ചത്. എന്താണ് കാരണമെന്ന് ചോദിച്ച്‌ പ്രിന്‍സിപ്പലിന് ഈ മെയില്‍, വാട്‌സ് ആപ്പ വഴി മെസേജ് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അതിനിടെയാണ് കോളജ് യൂണിയന്റെ പേരിലുള്ള ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്തുകിട്ടുന്നത്. ഫാറുഖ് കോളജില്‍ പ്രവര്‍ത്തിച്ചിവരുന്ന ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന സെമിനാറുമായി ബന്ധപ്പെട്ട് എത്തിപ്പെടുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് ഉദ്ഘാടകനുമായി സഹകരിക്കുന്നില്ലെന്നാണ് ആ കത്തില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യത്തില്‍ കോളജ് മാനേജ്‌മെന്റ് നിലപാട് അറിയാന്‍ തനിക്ക് താത്പര്യമുണ്ട്. ഈ പരിപാടിക്കായി ഒരു ദിവസം യാത്ര ചെയ്താണ് താന്‍ കോഴിക്കോട് എത്തിയത്. അതിനെക്കാള്‍ ഉപരി, താന്‍ അപമാനിതനായിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നാളെ ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവരുതെന്നും ജിയോ ബേബി പറഞ്ഞു.അതേസമയം, ജിയോ ബേബിക്കെതിരായ കോളജ് നടപടിക്കെതിരെ നടി മാലാ പാര്‍വതി രംഗത്തെത്തി. മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറുഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നതെന്ന് മാലപാര്‍വതി ചോദിച്ചു.

സുഹൃത്തുക്കളെ.. അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര…

Posted by Maala Parvathi on Wednesday, 6 December 2023

പോസ്റ്റിന്റെ പൂര്‍ണരുപം: അരിക്വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകന്‍.മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.നീതിയും, സമത്വവും, മനുഷ്യത്വവുമാണ്ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാര്‍മ്മിക മൂല്യങ്ങള്‍.മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ്… ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്.സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക