ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖൻ പാമ്ബിനെ പിടികൂടി. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്ബിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂര്‍ഖന്‍ പാമ്ബ് ജീവനക്കാരന്റ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്ബിനെ പിടികൂടിയത്. അതിനുശേഷം ഇസിജി റൂം പ്രവര്‍ത്തനം പുനരാരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളിൽ മൂർഖനെ കണ്ടെത്തി. രോഗികളും ജീവനക്കാരും തലനാരിഴക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ…

Posted by Madhyamam on Saturday, 16 December 2023

മൂന്നു ജില്ലകളിലെ ഇഎസ്‌ഐ ആനുകൂല്യം ഉള്ള ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഫാറൂഖിലേത്. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയില്‍ നൂറു കണക്കിന് രോഗികളാണ് എത്താറുള്ളത്. ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്. ഇവിടെ നിന്നും ഇനിയും ഇഴജന്തുക്കള്‍ എത്താന്‍ സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചുറ്റുപാടുകള്‍ വൃത്തിയാക്കണമെന്നാണ് ജീവനക്കാരും രോഗികളും ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക