ചെന്നൈ: ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടിയിലേക്ക് ഗായത്രി 1380 രൂപ സംഭാവന നല്‍കിയതാണ് കൂടുമാറ്റം ഏതാണ്ട് ഉറപ്പാക്കിയത്. ഇതോടൊപ്പം സാമൂഹികമാധ്യമമായ എക്‌സില്‍ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്‍ഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുമതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക -ഗായത്രി എക്‌സില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖയും കുറിപ്പിനൊപ്പം ഗായത്രി എക്‌സില്‍ പങ്കുവെച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം പാര്‍ട്ടിവിട്ടത്. ഒരുവിഭാഗം തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം നടത്തുമ്പോള്‍ നേതൃത്വം നടപടിയെടുക്കുന്നില്ലെന്നും ഗായത്രി ആരോപിച്ചു. അണ്ണാമലൈയെ നുണയനെന്നാണ് ഗായത്രി വിശേഷിപ്പിച്ചത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നെന്നും ആരോപിച്ചു.

ഒരു മലയാളചിത്രത്തിലും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഗായത്രി എട്ടുവര്‍ഷംമുമ്പാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പാര്‍ട്ടി കലാവിഭാഗത്തിന്റെ ചുമതല ലഭിച്ചു. കുറച്ചുകാലംമുമ്പ് ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും പിന്നീട് വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക