5ജി ഫോണ്‍ വാങ്ങാൻ ആഗ്രഹിക്കുന്നവരെ കാത്ത് ആമസോണില്‍ വമ്ബൻ ഓഫറില്‍ സാംസങ് ഗാലക്സി എസ്20 എഫ്‌ഇ 5ജി ഫോണ്‍ വില്‍പ്പനയ്ക്ക്. സാംസങ് ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് വിലയില്‍ ഒറ്റയടിക്ക് 64 ശതമാനം ഡിസ്കൗണ്ട് നല്‍കിക്കൊണ്ടാണ് ആമസോണ്‍ ഈ സാംസങ് 5ജി ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഉഗ്രൻ ഫീച്ചറുകളോടെ എത്തിയ സാംസങ് ഗാലക്സി എസ്20 എഫ്‌ഇ 5ജി ഫോണിന്റെ യഥാര്‍ഥവില 74,990 രൂപയാണ് എന്നാണ് ആമസോണില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ 64 ശതമാനം ഡിസ്കൗണ്ട് വിലയില്‍ വെറും 26,999 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ മറ്റ് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആളുകളെ കുഴപ്പിക്കുന്ന യാതൊരു നിബന്ധനകളുമില്ലാതെയാണ് ഈ സാംസങ് 5ജി ഫോണ്‍ ആമസോണ്‍ 26,999 രൂപയ്ക്ക് വില്‍ക്കുന്നത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗാലക്സി എസ്20 എഫ്‌ഇ 5ജിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇതെന്ന് പറയാം. നേരിട്ടുള്ള ഡിസ്കൗണ്ട് കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 25,400 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

എന്നാല്‍ എക്സ്ചേഞ്ച് ചെയ്യുന്ന സ്മാര്‍ട്ട്ഫോണിന്റെ പഴക്കവും പ്രവര്‍ത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാകും എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സാംസങ് ഗാലക്സി എസ്20 എഫ്‌ഇ 5ജി വാങ്ങാൻ ബാങ്ക് ഓഫറുകളുടെ ഒരു വലിയ നിരതന്നെ ലഭ്യമാണ് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി ഈ ഫോണ്‍ വാങ്ങുമ്ബോള്‍ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

ഇത് കൂടാതെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇഎംഐ ട്രാൻസാക്ഷൻ നടത്തുന്നവര്‍ക്ക് 1250 രൂപവരെ ഡിസ്കൗണ്ട് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് വഴിയുള്ള ഇഎംഐ ഇടപാട് ആണ് നടത്തുന്നത് എങ്കില്‍ ഉപയോക്താക്കള്‍ക്ക് 1250 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐക്ക് 7.5% ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് ലഭിക്കുക.സാംസങ് ഗാലക്സി എസ്20 എഫ്‌ഇ 5ജിയുടെ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയില്‍ ലഭ്യമാകുക.

ഉപയോക്താക്കളുടെ പ്രിയപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ള ഗാലക്സി എസ്20 എഫ്‌ഇ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഉപയോക്താക്കളെ തേടി എത്തിയിരിക്കുന്നത്.സാംസങ് ഗാലക്സി എസ്20 എഫ്‌ഇ 5ജിയുടെ പ്രധാന സവിശേഷതകള്‍: 120 Hz റിഫ്രഷ് റേറ്റും 1080×2400 പിക്സല്‍ റെസലൂഷനുമുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക