ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ പ്രിൻസിപ്പല്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡുമായി ഡോ. കെ.എ. ആയിശ സ്വപ്ന ബുധനാഴ്ച സ്ഥാനമേല്‍ക്കും. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇവര്‍. നിലവിലെ പ്രിൻസിപ്പല്‍ കെ.എം. നസീര്‍ വിരമിച്ചതോടെയാണ് പുതിയ നിയമനം.

2008-ലാണ് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയായി ആയിശ സ്വപ്നയെത്തുന്നത്. നിലവില്‍ ഫാറൂഖ് കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറൻസ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയാണ് ഇവര്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമെടുത്തു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്‌.ഡിയും നേടി. മികച്ച സംഘാടകയും പ്രഭാഷകയുമാണ്. കൂടാതെ ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1948 ഓഗസ്റ്റ് 12-ന് സ്ഥാപിതമായ ഫാറൂഖ് കോളേജില്‍ ഒരു പെണ്‍കുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957-ലാണ്. ഇപ്പോള്‍ നാലില്‍മൂന്നുപേര്‍ എന്ന കണക്കില്‍ പെണ്‍കുട്ടികളാണ്. കൂടാതെ ഓരോവര്‍ഷവും ഉന്നത പഠനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ട്.അമാനുള്ളയുടെയും ഫാത്തിമയുടെയും മകളാണ് ഡോ. കെ.എ. ആയിശ സ്വപ്ന. ഭര്‍ത്താവ്: പി.കെ. മക്ബൂല്‍ (ജെ.ഡി.ടി. ആര്‍ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പല്‍). മക്കള്‍: അദ്നാൻ (എൻജിനിയര്‍), അഫ്രീൻ (ആര്‍ക്കിടെക്‌ട്).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക