മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്ന പദ്ധതികള്‍ അറിയിക്കണമെന്ന നിര്‍ദേശവുമായി സാങ്കേതിക സര്‍വകലാശാലയുടെ സര്‍ക്കുലര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്ന പദ്ധതികളെ കുറിച്ച്‌ അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കുലര്‍.

വരുന്ന രണ്ട് മാസത്തിനുള്ളില്‍ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ തരത്തില്‍ പുര്‍ത്തീകരിച്ച പദ്ധതികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ട്‌റേറ്റില്‍ അടിയന്തിരമായി അറിയിക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കായുള്ള പ്രത്യേക അറിയിപ്പ് തയ്യാറാക്കിയിരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ്.വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ലെന്നും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക