തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കമ്ബനികളില്‍ നിന്ന് വാക്സിന്‍ സംഭരിച്ച വകയില്‍ 29.29 കോടി രൂപ ചെലവഴിച്ചതായും ധനമന്ത്രി അറിയിച്ചു.

കെ ജെ മാക്സി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മാര്‍ച്ച്‌ 27 മുതല്‍ 2021 ജൂലായ് 30 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817.50 കോടി രൂപ സംഭാവനയായി ലഭിച്ചതെന്ന് ധനമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സര്‍ക്കാര്‍ ആകെ 13,42,540 ഡോസ് വാക്സിനാണ് സംഭരിച്ചത്. 8,84,290 ഡോസ് കോവിഡ് വാക്‌സിന്റെ വിലയായി 29,29,97,250 രൂപ വാക്സിന്‍ കമ്ബനികള്‍ക്ക് നല്‍കി. നടപ്പ് സാമ്ബത്തിക വര്‍ഷം 324 കോടി രൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ നിന്ന് പിപിഇ കിറ്റുകള്‍, കോവിഡ് പരിശോധനാ കിറ്റുകള്‍, വാക്സിന്‍, ക്രിട്ടിക്കല്‍ കെയര്‍ എക്യുപ്‌മെന്റ് എന്നിവ സംഭരിക്കുന്നതിന് 318.27 കോടിരൂപ ചെലവഴിക്കാനും അനുമതി നല്‍കിയെന്ന് ധനമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക