ചെന്നൈ : അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി പോലീസ്. തെങ്കാശി ജില്ലയിലെ കുറ്റാലത്തും സമീപ പ്രദേശങ്ങളിലും കറങ്ങി നടന്ന അജിത്തിന് (23) എതിരെയാണ് നടപടി.

മുയലിന്റെ തലയുടെ രൂപത്തിലുള്ള അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റണിഞ്ഞ് അജിത്ത് ബൈക്കില്‍ അതിവേഗത്തില്‍ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ബൈക്കിന്റെ നമ്ബര്‍ മനസ്സിലാക്കിയാണ് തെങ്കാശി പോലീസ് അജിത്തിനെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിനടക്കമാണ് പിഴ ഈടാക്കിയത്. അതിവേഗത്തില്‍ ബൈക്കോടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ പോലീസ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്. അഭ്യാസപ്രകടനം നടത്തി വീഡിയോ ചിത്രീകരിക്കുന്ന വ്ലോഗര്‍മാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച്‌ നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക