കൊച്ചി : എറണാകുളം ജില്ലയില്‍ കഴി‍ഞ്ഞ 7 മാസത്തിനിടെ എയ്്ഡ്സ് സ്ഥിരീകരിച്ചത് 152 പേര്‍ക്ക്. പല വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച് എയ്ഡ്സ് പരിശോധനയും ബോധവത്കരണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ആരോഗ്യവിഭാഗം. പരിശോധന വര്‍ധിപ്പിച്ചാല്‍ എ‍യ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ധനയുണ്ടാകുമെന്നാണ് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ 15 ഐസിടിസികളിലായി നടത്തിയ പരിശോധനയിലാണ് 152 പേര്‍ക്ക് കൂടി എയ്ഡ്സ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സന്നദ്ധസംഘടനകളുടെ കൂടി സഹകരണത്തോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ ക്യാംപുകള്‍ നടത്തി ശേഖരിച്ച സാംപിളുകളിലെ പരിശോധനകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ 1255 പേരാണ് എയ്്ഡ്സ് ബാധിതരായി ജില്ലയില്‍ ചികിത്സയിലുള്ളത്. എല്ലാ വര്‍ഷവും 170ഒാളം പേരാണ് എച്ച് ഐ വി പോസിറ്റീവാകുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്്ഡ്സ് ബാധിതര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന ആളുകള്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചാല്‍ എയ്ഡ്സ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ജില്ലയില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ബോധവത്കരണമടക്കം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ആരോഗ്യവിഭാഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക