വളരെ വിചിത്രമെന്ന് തോന്നുന്ന പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റും നടക്കാറുണ്ട്. അങ്ങനെയുള്ള പല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ എത്തിച്ചേരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ബീച്ചിലെത്തിയ ജനങ്ങളെയാകെ അമ്ബരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ് വീഡിയോയില്‍ കാണുന്നത്.

കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന മീനുകളാണ് വീഡിയോയില്‍.leomike101എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡ‍ിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ നിറയെ മീനുകള്‍ ചാടുന്നത് കാണാം. ആളുകള്‍ ഈ അസാധാരണമായ സംഭവം കണ്ടതോടെ എത്രയും വേഗം കരയിലേക്ക് കയറുന്നതിന് വേണ്ടി ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആളുകള്‍ നന്നേ ഭയന്നിട്ടുണ്ട് എന്നും വീഡിയോ കാണുമ്ബോള്‍ മനസിലാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയുടെ കാപ്ഷനില്‍ ഇത്തരം സംഭവങ്ങളുണ്ടാവുകയാണ് എങ്കില്‍ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്, ഇത് ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് എന്നാണ്. ഈ ദൃശ്യങ്ങളില്‍ ഒരുകൂട്ടം മീനുകള്‍ വെള്ളത്തില്‍ നിന്നും പൊങ്ങിച്ചാടുന്നത് കാണാം. ഇങ്ങനെ സംഭവിക്കുന്നത് അവ എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്ബോഴാണ്. പ്രത്യേകിച്ചും സ്രാവിനെ പോലെയുള്ളവ വരുമ്ബോള്‍. സ്രാവുകള്‍ മത്തികളെ ഭക്ഷണമാക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ ബീച്ചില്‍ പോകുമ്ബോള്‍ ഇങ്ങനെ എന്തെങ്കിലും സംഭവം കാണുകയാണ് എങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം എന്നും കാപ്ഷനില്‍ പറയുന്നു.

ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ നൂറുകണക്കിന് മീനുകളാണ് ഇങ്ങനെ ചാടുന്നതായി കാണുന്നത്. ഉറപ്പായും ഇത് ആളുകളെ അമ്ബരപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. അതേസമയം ഒരു മലയാളി ഇതിന് രസകരമായ കമന്റ് നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ ഇതിനെ ചാകര എന്നു വിളിക്കും എന്നായിരുന്നു കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക