തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻ എസ് എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പുറത്തു നിന്നെത്തിയ ഗുണ്ടാസംഘം വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. മാരാകായുധങ്ങളുമായി എത്തിയ എസ് എഫ് ഐ – മാര്‍ക്‌സിസ്റ്റ് സംഘമാണ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും മൂന്ന് വിദ്യാര്‍ത്ഥികളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ 3-ാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആരോമല്‍, ജിഷ്ണു, ഗോകുല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള സര്‍വ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളേജില്‍ എതിരില്ലാത്ത വിജയമാണ് എബിവിപി നേടിയത്. നാല്‍പത്തിയൊന്ന് സീറ്റുകളിലും എബിവിപി തന്നെയാണ് വിജയിച്ചത്. തുടര്‍ച്ചയായ ഇരുപത്തിയാറാം വര്‍ഷമാണ് വിടിഎമ്മില്‍ എബിവിപി യൂണിയൻ ജയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക