സ്വന്തം പാർട്ടി പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ പിണറായിയുടെ ചായ കുടിക്കാൻ പോകുന്നവർ കോൺഗ്രസുകാരല്ലെന്നും അങ്ങനത്തെ ആളുകളെ പാർട്ടിക്ക് ആവശ്യമില്ലെന്നും കെ.മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവൻ കോൺഗ്രസിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടി തീരുമാനം ബോധ്യപ്പെടാതെയല്ലെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നല്ലവഴിയായി ഇതിനെ ചില ആളുകൾ കണ്ടിട്ടുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അവരൊക്കെ പോയാലും പാർട്ടിക്ക് നഷ്ടമില്ല. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയിൽ ഒരു പ്രാദേശിക നേതാവ് പിണറായിയുടെ ചായ കുടിച്ചതുകൊണ്ട് തകരുന്നതല്ല കോൺഗ്രസ് പാർട്ടി.ഇതുകൊണ്ടൊന്നും യാതൊരു ചലനവും ഉണ്ടാവില്ല”-മുരളീധരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“രണ്ടുമൂന്നുപേർ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രഭാതഭക്ഷണം കഴിച്ചതുകൊണ്ടു മുസ്ലിം ലീഗും കോൺഗ്രസും തകരാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ മുഖസ്തുതി കേൾക്കാൻ ചിലർ പോവുന്നുണ്ട്, അതിൽ ഞങ്ങൾക്കു വിരോധമില്ല. പോകുന്നവരൊക്കെ പിണറായിക്കു വോട്ട് ചെയ്യുമെന്ന് കരുതരുത്, അതും കഴിച്ചുവന്നിട്ട് ഞങ്ങളോട് പറയും നിങ്ങൾ ഉഷാറാകണമെന്ന്”- മുരളീധരൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക