യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്ബനി ഗൂഗിള്‍. ഇടപാട് നടത്തുമ്ബോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട് നടത്തുമ്ബോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയേക്കാം. വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഒടിപിയിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇടപാട് നടത്തുന്നതിന് മുന്‍പ് എല്ലാ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകളും ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ഗൂഗിള്‍ പേ പ്രതിനിധി എന്ന വ്യാജേന സമീപിക്കുന്നവര്‍ പറയുന്നത് അനുസരിച്ച്‌ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗൂഗിള്‍ ഓര്‍മ്മപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക