കോട്ടയം: കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാൻ പി.ജെ ജോസഫ്. സീറ്റ് സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഇല്ല. കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.

കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ പ്രാദേശിക നേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്തെ പാർലമെൻറ് സീറ്റുകളിൽ 80% സീറ്റുകളിലും കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നത് എന്നുള്ളതുകൊണ്ട് യുഡിഎഫിൽ ശക്തമായി നിലയുറപ്പിച്ച കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകണമെന്ന വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. ഇതിനിടെയാണ് ജോസഫിന്റെ നിലപാട് വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ ആയ പത്തനംതിട്ടയോ, ഇടുക്കി വിട്ടുകൊടുത്ത് കോട്ടയം ഏറ്റെടുക്കണം എന്നും അഭിപ്രായ ഉയർന്നിരുന്നു. എന്നാൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസിനും, പത്തനംതിട്ട എംപി ആന്റോ ആന്റണിക്കും ഈ നിർദ്ദേശങ്ങളോട് താൽപര്യമില്ല. ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ ഇടുക്കി എംപി ഫ്രാൻസിസ് ജോർജ് മത്സരിക്കാനാണ് സാധ്യത. മാന്യൻ എന്ന പ്രതിച്ഛായയും, സഭയോടും സമുദായ സംഘടനകളോടും ഉള്ള അടുപ്പവും, കെഎം ജോർജിന്റെ മകൻ എന്നതും അദ്ദേഹത്തിന് അനുകൂലമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക