തിരുവനന്തപുരം: തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസിന്റെ നേതൃത്വത്തില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി 16 മുതല്‍ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടത്തും. കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ 24 വരെ നടത്തിയ ഓണ്‍ലൈൻ കോമണ്‍ എൻട്രൻസ് പരീക്ഷയില്‍ യോഗ്യത നേടിയ കേരളം, കര്‍ണാടക ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള യുവാക്കളാണ് റാലിയില്‍ പങ്കെടുക്കുന്നത്.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഡ്‌മിറ്റ് കാര്‍ഡുകള്‍ ഇമെയില്‍ ഐഡികളിലേക്ക് അയച്ചു. http://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക