സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വ്യത്യസ്തമായതും പുതുമയുള്ളതുമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ പെട്ടെന്ന് നമുക്ക് അവിശ്വസനീയമായി തോന്നുന്ന വിധത്തിലുള്ള വീഡിയോകളും ഏറെ കാണാറുണ്ട്. സംഗതി നമുക്ക് പരിചിതമല്ലാത്ത- നമ്മെ അമ്ബരപ്പിക്കുകയോ കൗതുകത്തിലാഴ്ത്തുകയോ ചെയ്യുന്ന കാഴ്ചകളായിരിക്കും. ഇവ കാണുമ്ബോള്‍ നമുക്ക് അവിശ്വസനീയമായി തോന്നുകയാണ്.

എന്തായാലും അതിരുകളില്ലാതെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിക്കാൻ കഴിവുള്ള വീഡിയോകള്‍ കാണാൻ സാധിക്കുന്നത് തന്നെ അധികപേര്‍ക്കും സന്തോഷമാണ്.സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് വ്യത്യസ്തമായൊരു കഫേയുടെ വീഡിയോ. എങ്ങനെയൊക്കെ ഒരു കഫേ വ്യത്യസ്തമാക്കാം! നമുക്ക് മനസില്‍ വരുന്ന ആശയങ്ങള്‍ക്കെല്ലാം അപ്പുറമാണ് ഈ കഫേയിലെ കാഴ്ച.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മീനുകള്‍ നീന്തിത്തുടിക്കുന്ന- ഒട്ടും ആഴമില്ലാത്തൊരു ജലാശയം പോലെയാണ് കഫേയുടെ തറ. കാല്‍വണ്ണ മൂടുംവരെ മാത്രം വെള്ളം. ഇതില്‍ ഭംഗിയുള്ള മീനുകള്‍ നീന്തിക്കളിക്കുന്നു. ഇതിലേക്ക് കാലുമിട്ട് ഈ കാഴ്ചയും കണ്ടുകൊണ്ട് കാപ്പി കുടിക്കുന്നത് ഒന്നോര്‍ത്തുനോക്കിക്കേ. ഇതാണ് കഫേയുടെ പ്രത്യേകത.ഇത് വ്യാജമാണോ അതോ ‘ഒറിജിനല്‍’ തന്നെയോ എന്ന സംശയം പങ്കുവയ്ക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ കാണാം.

തായ്‍ലാൻഡിലാണ് ഏറെ കൗതുകം പകരുന്ന ഈ കഫേയുള്ളത്. എന്നാല്‍ തായ്‍ലാൻഡില്‍ കൃത്യമായി എവിടെയെന്നതിന് സൂചനയില്ല. ഖാനോം എന്ന സ്ഥലത്താണെന്ന് ചിലര്‍ സൂചിപ്പിക്കുന്നു.’സയൻസ് ഗേള്‍’ എന്ന പേജാണ് വീഡിയോ ആദ്യം പങ്കുവച്ചതെന്നാണ് വാര്‍ത്തകളിലുള്ളത്. തുടര്‍ന്ന് ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. പല പേജുകളും വ്യക്തികളുമെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പങ്കുവച്ചു. കാഴ്ചയുടെ കൗതുകം കൊണ്ടുതന്നെ ഒട്ടേറെ പേര്‍ കമന്‍റുകളും പങ്കുവച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക