ഛത്തീസ്ഗഡില്‍ പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ കുമ്ബിട്ട് നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവസ്ത്രനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ വണങ്ങുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത്.

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍ണനഗ്‌നനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ സന്ദര്‍ശിച്ചത്. പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ നരേന്ദ്രമോദി മുട്ടുകുത്തി കുമ്ബിടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഡോണ്‍ഗര്‍ഗഡില്‍ വിവസ്ത്രനായ സന്യാസിയെ വണങ്ങുന്ന ചിത്രം പ്രധാനമന്ത്രി തന്നെ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക