പലസ്തീനെ പിന്തുണച്ചതിന് ഓര്‍ത്തഡോക്‌സ് ജൂതരെ ചുംബിച്ച്‌ മുസ്‌ലിം യുവാവ്. സയണിസത്തിനും സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതയ്ക്കുമെതിരെ പ്രതിഷേധിച്ച ജൂതരെ യുവാവ് ചുംബിക്കുന്ന വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) നിരവധി പേരാണ് പങ്കുവെച്ചത്. ഇസ്രായേല്‍ – ഫലസ്തീൻ യുദ്ധ വിവരങ്ങള്‍ കൈമാറുന്ന ജാക്‌സൻ ഹിൻങ്ക്‌ലെ, സെൻസേര്‍ഡ് മെൻ തുടങ്ങിയവരൊക്കെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സയണിസത്തിനും ഇസ്രായേല്‍ ക്രൂരതയ്ക്കുമെതിരെയുള്ള പോസ്റ്ററുകള്‍ പിടിച്ചു നില്‍ക്കുന്ന ജൂത മത വിശ്വാസികളെ ഓരോരുത്തരെയായി ചുംബിക്കുന്ന മുസ്‌ലിം യുവാവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നുള്ളതാണെന്നാണ് സ്പ്രിൻറര്‍ എന്ന ട്വിറ്റര്‍ ഹാൻഡില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ജറുസലേമിലെ സയണിസ്റ്റ് വിരുദ്ധരായ ജൂതര്‍ താമസിക്കുന്നയിടത്ത് ഇസ്രായേലി പൊലീസ് ബുധനാഴ്ച റെയ്ഡ് നടത്തി. തുടര്‍ന്ന് പ്രദേശവാസികളില്‍ പലരെയും ക്രൂരമായി ആക്രമിച്ചു. അവരെ മുഖത്തടിക്കുന്നതും റോഡില്‍ മറിച്ചിടുന്നതുമായ വീഡിയോ ഖുദ്‌സ് നെറ്റ്‌വര്‍ക്കടക്കം എക്‌സില്‍ പങ്കുവെച്ചു. സയണിസ്റ്റ് അനുഭാവികളല്ലാത്ത നിരവധി ജൂതര്‍ പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നവരാണ്. ഇസ്രായേലിനകത്തും പുറത്തുമുള്ള അവര്‍ പലസ്തീനികള്‍ക്ക് അവരുടെ രാഷ്ട്രം തിരികെ നല്‍കണമെന്നും സമാധാനപരമായ ജീവിതം സാധ്യമാക്കണമെന്നും പറയുന്നവരാണ്. പലസ്തീൻ പ്രദേശത്ത് ജൂത രാഷ്ട്രം സ്ഥാപിക്കാനായി 19ാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ദേശീയവാദ പ്രസ്ഥാനമാണ് സിയോണിസം. ആധുനിക സിയോണിസത്തിന്റെ പിതാവായി തിയോഡര്‍ ഹെര്‍സലിനെയാണ് കണക്കാക്കപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക