വാങ്കഡെ സ്റ്റേഡിയത്തിലെ പുൽനാമ്പുകൾ പോലും കോരിത്തരിച്ചുപോയ മത്സരത്തിൽ ശ്രീലങ്ക, ഇന്ത്യൻ പടക്കുതിരകൾക്ക് മുൻപിൽ നിലംപരിശായി. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ശ്രീലങ്കയ്ക്ക് മുംബൈയിൽ ഇന്ത്യയോട് ഏറ്റുവാങ്ങേണ്ടി വന്നത്. 302 റൺസിനാണ് ഇന്ത്യ ചരിത്ര വിജയം കൊയ്തത്. അഞ്ച് ബാറ്റർമാർക്ക് ഒറ്റ പോലും എടുക്കാതെ പുറത്തുപോകേണ്ടി വന്നു. തുടർച്ചയായി ഏഴാം ജയം കരസ്ഥമാക്കിയ ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായി. 14 പോയിന്റുമായി ഇന്ത്യ ഒന്നാമതാണ്.

സ്കോർ: ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺ. ശ്രീലങ്ക 19.4 ഓവറിൽ 55 റൺസുമായി എല്ലാവരും പുറത്ത്.ഇന്ത്യക്കെതിരെ 358 റൺ എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കക്ക് അഞ്ച് ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസ് മാത്രമാണ് നേടിനായത്. ഒന്നാമത്തെ പന്തിൽ നിസങ്കയും ഏഴാമത്തെ പന്തിൽ കരുണരത്നെയും പതിനൊന്നാമത്തെ പന്തിൽ സമര വിക്രമയും 3.1 ഒന്ന് ഓവറിൽ കുശാൽ മെൻഡിസും പുറത്തായി. പത്തോവറിനുള്ളിൽ ലങ്കയുടെ ആറു ബാറ്റർ മാർ കൂടാരം കയറി. ഇതിൽ മൂന്നു പേർ നേരിട്ട ആദ്യ പന്തിൽ തന്നെയാണ് മടങ്ങിയത്. ആദ്യ രണ്ടു ഓവറുകളിലെ ആദ്യ പന്തുകളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ലങ്കക്ക് തിരിച്ചുവരവിന് ഒരവസരവും നൽകാതെ ഇന്ത്യൻ പേസർമാർ പിടിമുറുക്കി. ഷമിയുടെയും സിറാജിന്റെയും ബുംറയുടെയും തീപ്പന്തുകൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കാനെ ശ്രീലങ്കൻ ബാറ്റർമാർക്ക്സാധിച്ചുള്ളു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി ഷമി. അഞ്ച് വിക്കറ്റാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. 14 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റാണ് ഷമിയുടെ ആകെ നേട്ടം. മറികടന്നത് ശ്രീനാഥിനെയും സഹീർ ഖാനെയുമാണ്.പതും നിസംഗ, ദിമുത് കരുനാരത്തെ, സദീര സമരവിക്രമ, ദുഷൻ ഹേമന്ദ്, ദുഷ്മന്ത് ചമീര എന്നിവർ ഒറ്റ റൺസു പോലും എടുക്കാതെ പുറത്തായി. ഏഞ്ചലോ മാത്യൂസ്, മഹീഷ് തീക്ഷ, കസുൻ രചിത എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മാത്യൂസും തീക്ഷണയും 12 വീതം റൺസ് നേടി. രചിത 14 റൺസാണ് നേടിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. ഓപ്പണർ ശുഭമൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു.

ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചെത്തിയ ആരാധകർക്കു വിരുന്നൊരുക്കിയത് വിരാട് കോലിയും ഓപ്പണർ ശുഭമൻ ഗില്ലുമായിരുന്നു. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ രോഹിത് ശർമ ബോൾഡായി. പക്ഷേ കോലിയും ഗില്ലും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 16 ഓവറിലാണ് (97 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടത്. വിരാട് കോലി 50 പന്തുകളിലും ഗിൽ 55 പന്തുകളിലും അർധ സെഞ്ചറി തികച്ചു.അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഗില്ലിനെ ദിൽഷൻ മദുഷംഗയാണു പുറത്താക്കിയത്. ക്യാപ്റ്റൻ കുശാൽ മെൻഡിസ് ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സെഞ്ചറിയില്ലാതെ വിരാട് കോലിയും മടങ്ങിയത് ആരാധകർക്കു നിരാശയായി.മദുഷംഗയുടെ പന്തിൽ പതും നിഗം ക്യാച്ചെടുത്തു കോലിയെ മടക്കി.പിന്നാലെത്തിയ താരങ്ങളിൽശ്രേയസ് അയ്യർ നിലയുറപ്പിച്ചപ്പോൾ,കെ.എൽ. രാഹുലും (19 പന്തിൽ 21),സൂര്യകുമാർ യാദവും (ഒൻപതുപന്തിൽ 12) പെട്ടെന്നു മടങ്ങി.അതിവേഗം ബൗണ്ടറികൾകണ്ടെത്തിയ അയ്യർ 36 പന്തിൽ 50പിന്നിട്ടു. 44. 5 ഓവറുകളിലാണ് ഇന്ത്യ300 കടന്നത്. സ്കോർ 333 ൽനിൽക്കെ ഇന്ത്യയുടെ ആറാം വിക്കറ്റുവീണു. അയ്യരെ മദുഷംഗ മഹീഷ്തീക്ഷണയുടെകൈകളിലെത്തിക്കുകയായിരുന്നു.മുഹമ്മദ് ഷമിയെ കുശാൽ മെൻഡിസ്റണ്ണൗട്ടാക്കി. അവസാന പന്തുകളിൽആഞ്ഞടിച്ച രവീന്ദ്ര ജഡേജ 24പന്തിൽ 35 റൺസെടുത്തു.മുഹമ്മദ് ഷമി അഞ്ചും മുഹമ്മദ് സിറാജ് മൂന്നും ജീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഒരോ വിക്കറ്റും നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക