
പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!!!! ഇപ്പോള്‍ കൂറ്റന്‍ രാജവെമ്ബാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഭയപ്പെടുത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്. കുളിമുറിയാണ് പശ്ചാത്തലം.
അവിടെ വച്ച് കൂറ്റന്‍ പാമ്ബിനെ ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുത്ത് കുളിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ഒറ്റനോട്ടത്തില്‍ ആര് കണ്ടാലും ഭയം തോന്നുന്നത് സ്വാഭാവികമാണ്. കൊത്താതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ് എന്നായിരിക്കും ശ്വാസമടക്കി പിടിച്ച് ദൃശ്യങ്ങള്‍ കണ്ട ശേഷം എല്ലാവരും പറഞ്ഞിട്ടുണ്ടാകുക.അതിനിടെ പാമ്ബ് കൊത്താന്‍ അവസരം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ പാമ്ബ് കൊത്തുന്നതും കാണാം.