ഷര്‍ട്ടിടാതെ കമ്ബനിയുടെ മാനേജ്‌മന്റ് യോഗത്തില്‍ പങ്കെടുത്ത എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസിനെതിരെ വ്യാപക വിമര്‍ശനം. മലേഷ്യൻ എയര്‍ലൈൻസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച്‌ സമൂഹ മാധ്യമമായ ലിങ്ക്ഡ്‌ഇന്നില്‍ എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് പങ്കുവച്ച ചിത്രമാണ് വിവാദത്തിന് വഴിവച്ചത്. ഷര്‍ട്ട് ധരിക്കാതെ കസേരയില്‍ ഇരുന്ന് മാനേജ്‌മന്റ് യോഗത്തിനിടെ മസാജ് ആസ്വദിക്കുന്ന ചിത്രവും, ഇത് ലഭ്യമാക്കിയ എയര്‍ ഏഷ്യയുടെ തൊഴില്‍ സംസ്കാരത്തെ പ്രശംസിച്ചുമാണ് ടോണി പോസ്റ്റ് പങ്കുവച്ചത്.

ഇതിനെതിരെ, വ്യാപക വിമര്‍ശനങ്ങളാണ് കമന്റ് വിഭാഗത്തില്‍ നിറഞ്ഞത്. തൊഴിലിനു ചേരാത്ത തരത്തിലുള്ള പ്രവൃത്തിയയാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭൂരിഭാഗം വിമര്‍ശനങ്ങളും. “കഴിഞ്ഞായഴ്ച സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു, അങ്ങനെ വെറനിറ്റ യോസെഫിൻ മസാജിന് നിര്‍ദ്ദേശിച്ചു. മസാജ് ചെയ്തുകൊണ്ടുതന്നെ മാനേജ്‌മന്റ് യോഗങ്ങളില്‍ പങ്കെടുക്കാൻ സാധിച്ചതിനാല്‍ ഇന്തോനേഷ്യയുടെയും എയര്‍ഏഷ്യയുടെയും തൊഴില്‍ സംസ്കാരത്തെയും ഇഷ്ടപ്പെട്ടു. ഞങ്ങള്‍ വലിയ പുരോഗതികള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ ക്യാപിറ്റല്‍ എ ഘടനയ്ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. നേട്ടങ്ങളില്‍ അഭിമാനിക്കുന്നു”, ടോണി ഫെര്‍ണാണ്ടസ് ലിങ്ക്ഡ്‌ഇനിന്നില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു മുൻപും ടോണി ഫെര്‍ണാണ്ടസ് വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്, 2019ല്‍ ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്, ടോണി ഫെര്‍ണാണ്ടസ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക