തലയോലപ്പറമ്ബിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കൂടുതല്‍പേരെ പോലീസ് ചോദ്യം ചെയ്തു. ഒന്നാംപ്രതി ഡിവൈഎഫ്‌ഐ നേതാവ് കൃഷ്‌ണേന്ദു, രണ്ടാംപ്രതി ദേവിപ്രജിത്ത് എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയുമാണ് തലയോലപ്പറമ്ബ് പോലീസ് ചോദ്യം ചെയ്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കൃഷ്‌ണേന്ദു, ഭര്‍ത്താവ് അനന്തു ഉണ്ണി എന്നിവരെ ഒരാഴ്ചമുമ്ബ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എ.വി. റസ്സല്‍ പറയുന്നത്. കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്ബ് മേഖല ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്ബ് ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷ്‌ണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരില്‍ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വര്‍ണം പണയംവെച്ചതായി കൃതൃമരേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സ്ഥാപനം നടത്തിയ ഓഡിറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടമ തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകള്‍ക്ക് കേടുവരുത്തി. തെളിവുകള്‍ നശിപ്പിച്ചു. ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാഗേഷിന്റെ പരാതിയിലാണ് തലയോലപ്പറമ്ബ് പോലീസ് കേസ് എടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക