തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകള്‍ക്കായി മാത്രം ഇനി ബാക്കി ഉള്ളത് 25 ലക്ഷം രൂപ മാത്രം. പണം കണ്ടെത്താന്‍ സ്വര്‍ണ്ണപ്പണയ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതി നടപടികള്‍ തുടങ്ങി. ബാങ്കിന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വരുമാനം കൊണ്ടാണ് നിലവില്‍ പണമിടപാടുകള്‍ നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുപ്പത് പേര്‍ക്ക് പതിനായിരം രൂപ വീതമാണ് പ്രതിദിനം ബാങ്കില്‍ നിന്ന് നല്‍കുന്നത്. ഇങ്ങനെ നല്‍കാന്‍ ഇനി 25 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. മാപ്രാണം, കരുവന്നൂര്‍ എന്നിവിടങ്ങളിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ വരുമാനത്തിലൂടെയാണ് ഇടപാടുകള്‍ക്ക് പണം കണ്ടെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ പണം കണ്ടെത്താന്‍ കുടിശ്ശിക വരുത്തിയ സ്വര്‍ണ്ണപ്പണയ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് തീരുമാനം. ഇതിന്റെ രേഖകള്‍ പരിശോധിച്ചു വരികയാണ് അഡ്മിനിസ്ട്രേറ്റീവ് സമിതി.

വലിയ തുക ഇതുവഴി കണ്ടെത്താന്‍ കഴിയുമെന്നാണ് സമിതി വിലയിരുത്തുന്നത്. അടുത്ത ഒരുമാസം വരെയെങ്കിലും ഇങ്ങനെ പിടിച്ചുനില്‍ക്കാം. അതിനകം സര്‍ക്കാരില്‍ നിന്നും പ്രത്യേക പാക്കേജ് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റ ഭരണസമിതി അംഗങ്ങളെ നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ നിരവധി പേരാണ് ബാങ്കിലെത്തുന്നത്. ചട്ടം ലംഘിച്ച്‌ നല്‍കിയ വായ്പകളുടെ രേഖകള്‍ അഡ്മിനിസ്ട്രേറ്റീവ് സമിതി പരിശോധിച്ചിട്ടില്ല. ബാങ്കിന്റെ പ്രവര്‍ത്തനം പഴയപടിയാക്കുന്നതിനാണ് പ്രഥമ പരിഗണന. പിന്നീട് ഭൂമിയിടപാടുകള്‍ പരിശോധിക്കാനാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക