തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിക്കാനായി ഇരുവരും വാശിപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു വീഡിയോകൂടി പ്രചരിക്കുന്നത്.
അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് മൈക്ക് വിട്ടുകൊടുക്കേണ്ടിവന്ന ഈര്‍ഷ്യയിലായിരുന്നു വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. എല്ലാം പ്രസിഡന്റ് പറയും എന്നായിരുന്നു മറുപടി. ആദ്യം തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ സതീശന്‍ പിണങ്ങിയിരിപ്പായിരുന്നു.
ചോദ്യങ്ങള്‍ക്കെല്ലാം സുധാകരനാണ് ഉത്തരംപറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യമുന്നയിച്ചു. ഇതോടെ വെട്ടിലായ സുധാകരന്‍ സഹായത്തിനായി സതീശനെ നോക്കി. എന്നാല്‍, സുധാകരന്‍ തന്നെ മറുപടിപറയുമെന്ന് സതീശന്‍ ആംഗ്യകാട്ടി. സുധാകരന്‍ സഹായത്തിനായി ദയനീയമായി നോക്കിയെങ്കിലും സതീശന്‍ അയഞ്ഞില്ല.
സതീശനും സുധാകരനും തമ്മിലുള്ള ഈ വീഡിയോ ആരിലും ചിരിപടര്‍ത്തുന്നതാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്‍വിജയം വ്യക്തിപരമായി മുലെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു നേതാക്കളും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കരുത്തുകാട്ടിയെന്ന് തെളിയിക്കാന്‍ സതീശന് ലഭിച്ച അവസരം സുധാകരന്‍ തട്ടിയെടുത്തെന്ന് ഒരു വിഭാഗവും പാര്‍ട്ടി പ്രസിഡന്റിനെ നാണംകെടുത്തിയത് സതീശനാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ട അവസരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പരസ്യമായി ഈ രീതിയില്‍ പെരുമാറിയത് കോണ്‍ഗ്രസ് അണികളെ നിരാശപ്പെടുത്തുന്നതാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കുമെന്ന നിലയില്‍ പുതുപ്പള്ളിയിലെ വലിയ വിജയത്തെ മാറ്റിയെടുക്കാന്‍ ഈ നേതാക്കള്‍ക്ക് കഴിയുമോയെന്നും അവര്‍ സംശയം പ്രകടിപ്പിക്കുന്നു.