ഇ പി ജയരാജനല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ബിജെപിയുമായി കൂടുതല്‍ അടുത്തതെന്ന് ടി ജി നന്ദകുമാർ. സുധാകരൻ ബിജെപിയുമായി 90 ശതമാനം ചർച്ചയും നടത്തിയിരുന്നു. സുധാകരന്റെ സാമ്ബത്തിക പ്രതിസന്ധി തീർക്കാൻ തീരുമാനമായിരുന്നു.
എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ ചർച്ച മുന്നോട്ട് പോയില്ലെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. കെ മുരളീധരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ശോഭാ സുരേന്ദ്രനെ വിട്ട് നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയത്.
കേരളത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചിട്ട് കാര്യമില്ലെന്നും ഹിന്ദുക്കള്‍ കൂടുതലായും ഇടതിന്റെ കൂടെയാണെന്നും അതുകൊണ്ട് ലെഫ്റ്റിനെ മാനേജ് ചെയ്യണമെന്നും അതാണ് ഇനി തീരുമാനമെന്നും ജാവദേക്കർ കൂടിക്കാഴ്ചയില്‍ ഇപിയോട് പറഞ്ഞു. യുഡിഎഫ് നേതാക്കളെ കണ്ടെന്ന് പറഞ്ഞ് ഇപിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.