ആന്ധ്രാ പ്രദേശില്‍ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ശ്രീ സത്യസായി ജില്ലയിലെ ധര്‍മവരം നഗരത്തിലാണ് സംഭവം. ഗണേശ മണ്ഡപത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. 26 വയസുള്ള പ്രസാദ് ആണ് മരിച്ചത്.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമുഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മാരുതി നഗറിലെ വിനായക മണ്ഡപത്തില്‍ ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടെയാണ് പ്രസാദ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഴഞ്ഞുവീണുള്ള മരണങ്ങള്‍ രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ജൂലൈയില്‍ ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയില്‍ 28 കാരൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 46 കാരനായ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. തെലങ്കാനയിലും ഉത്തര്‍പ്രദേശിലുമായി 14 വയസുള്ള രണ്ട് കുട്ടികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഗുണ്ടല പോച്ചമ്ബള്ളി മുനിസിപ്പല്‍ പരിധിയിലുള്ള സി.എം.ആര്‍ എൻജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ഥിയും ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക