പ്രാങ്കിന്‍റെ മറവില്‍ മുഖംമൂടി ധരിച്ചെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവത്തില്‍ ആനാവൂര്‍ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്.

നെയ്യാറ്റിൻകര കോണ്‍വെന്‍റ് റോഡിലൂടെ നടക്കുകയായിരുന്ന കുട്ടികളെ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളടക്കം ചേര്‍ത്ത് നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക