മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് കേസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിലെ അന്വേഷണം സംസ്ഥാന പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഖിലയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ക്രൈംബ്രാഞ്ചാണ് അറിയിച്ചത്. ഗൂഢാലോചനക്കുറ്റത്തിന് അഖിലയ്ക്കെതിരെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ലൈവ് വാര്‍ത്ത റിപ്പോര്‍ട്ടിംഗിന്‍റെ പേരില്‍ റിപ്പോര്‍ക്കെതിരെ കേസെടുത്തത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ തലത്തില്‍ പോലും സംസ്ഥാന പൊലീസ് നടപടി വിമര്‍ശന വിധേയമായി. പൊലീസ് നടപടിയ്ക്കെതിരെ മാധ്യ മസംഘടനകളും പൊതുസമൂഹവും രംഗത്തുവന്നിരുന്നു. കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളേജ് പ്രിൻസിപ്പില്‍, കെ എസ് യു നേതാക്കള്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക