താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത് വീഡിയോ 1.37 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. താൻ താലിബാന്റെ കൂടെ മസാരി ഷെരീഫ് എന്ന സ്ഥലത്താണ് ഉള്ളതെന്ന് യാസിൻ പറയുന്നുണ്ട്. അവിടെ വെച്ചാണ് താലിബാന്റെ ആയുധങ്ങള്‍ ഓരോന്നായി പരിചയപ്പെടുത്തുന്നത്. താലിബാൻ വളരെ ഫ്രൻഡ്‌ലിയാണെും ഇയാള്‍ വ്‌ളോഗില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്കൻ -റഷ്യൻ- തുര്‍ക്കി നിര്‍മ്മിത മിഷിൻ ഗണുകള്‍ ഇയാള്‍ പരിചയപ്പെടുത്തുന്നുണ്ട്. എകെ 47, എംകെ 4 തുടങ്ങിയ ഗണുകളും കൈയിലെടുത്ത് കാണിക്കുന്നുണ്ട്. രണ്ട് കൈയിലും മിഷിൻ ഗണെടുത്ത്് താൻ ഇപ്പോള്‍ താലിബാനായെന്നും എനിക്ക് ഇവരെ പേടിയില്ലെന്നും യാസിൻ പറയുന്നു. ഞാൻ ഇപ്പോള്‍ കുടുംബത്തിലാണ് ഉള്ളതെന്നും അഫ്ഗാനില്‍ വന്നത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടന്നതെന്നും ഇയാള്‍ ആവേശത്തൊടെ വ്യക്തമാക്കുന്നു. പത്തിലധികം താലിബാനികളുടെ ഇടയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താലിബാനെ അനുകൂലിച്ച്‌ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.

രണ്ട് കൊല്ലം മുൻപ് ഒരു നിരീശ്വരവാദി അമേരിക്കൻ ഇവിടെ വന്നെന്നും താലിബാൻകാരുടെ നല്ല സ്വഭാവം കണ്ട് തിരിച്ച്‌ പോയി മുസ്ലീമായെന്നും താലിബാൻകാര്‍ പറഞ്ഞതായി യാസിൻ വീഡിയോയില്‍ പറയുന്നു. അഫ്ഗാനിലെ ഗണ്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോയും ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. ഗണ്‍ മാര്‍ക്കറ്റ് കൗതുക കാഴ്ചയായാണ് വിഡിയോയില്‍ കാണിക്കുന്നത്.അഫ്ഗാനില്‍ നിന്നും ആദ്യം അപ്ലോഡ് ചെയ്ത വീഡിയോയില്‍ പേടിച്ചിട്ടാണ് ഇവിടെ വന്നതെന്ന് യാസിൻ പറയുന്നുണ്ട്. താജിക്കാസ്ഥാൻ വഴിയാണ് ഇയാള്‍ അഫ്ഗാനിലേക്ക് വ്‌ളോഗിംങിന് പോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക