മലയാളികളുടെ പ്രിയതാരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഭാര്യ അര്‍പ്പിതയെ കുറിച്ച്‌ ധ്യാൻ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാള്‍ ഭാര്യയാണെന്നും എല്ലാ അലമ്ബിനും നല്ലതിനും കൂടെയുണ്ടാകുമെന്നും ധ്യാൻ പറയുന്നു.

ധ്യാനിന്റെ വാക്കുകൾ: ‘എന്നെ ഏറ്റവും അടുത്ത് അറിയാവുന്ന ഒരാള്‍ ഭാര്യയാണ്. അങ്ങനൊരാള്‍ ഉണ്ടായത് കൊണ്ടാണ് ലൈഫിന് ഒരു ബാലൻസുണ്ടായത്. നമ്മള്‍ എന്ത് പറഞ്ഞാലും ഓക്കെ പറയുന്നൊരാളാണ് അവള്‍. എന്ത് അലമ്ബിനും നല്ലതിനും അവള്‍ കൂടെയുണ്ടാകും. എപ്പോഴും കൂടെയുള്ള ഒരു സുഹൃത്താണ് ഭാര്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍പ്പിത ക്രിസ്ത്യാനിക്കുട്ടിയാണ്. അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി. ഇപ്പോള്‍ യാത്രകള്‍ പോകുമ്ബോള്‍ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്. പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത്. മതി ഇതില്‍ കൂടുതല്‍ അടിക്കരുതെന്ന് അവളെ ഞാൻ ഇപ്പോള്‍ ഉപദേശിക്കുകയാണ്. ഒരു ബൂമറാങ് പോലെ. എല്ലാം ഇപ്പോള്‍ ഞാൻ പറയേണ്ട അവസ്ഥയാണ്’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക