പുതുപ്പള്ളിയില്‍ ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ വോട്ട് ലഭിച്ചത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേതാവ് എവിടെ നിന്നാലും അണികള്‍ യു.ഡി.എഫിനൊപ്പം നില്‍കാൻ തീരുമാനിച്ചതിന്‍റെ ഫലമാണിത്. കര്‍ഷകരുടെ പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് പറയുന്നിടത്തല്ല ഇടത് സര്‍ക്കാര്‍ നില്‍ക്കുന്നത്.

സാമ്ബത്തിക കാര്യങ്ങളില്‍ സി.പി.എം എടുക്കുന്ന നിലപാടിനോട് കേരള കോണ്‍ഗ്രസിന് യോജിക്കാൻ കഴിയില്ല. ജനാധിപത്യ ശക്തികള്‍ക്കൊപ്പം നില്‍കാൻ കേരള കോണ്‍ഗ്രസ് തയാറാകണം. ഇടത് സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് ജനങ്ങള്‍ പരസ്യമായി പറയുകയാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവഞ്ചൂരിന്റെ കണക്കുകൾ

ഉമ്മൻചാണ്ടിക്ക് 2021ല്‍ ലഭിച്ചതിനേക്കാള്‍ 13.09 ശതമാനം വോട്ട് ഇത്തവണ വര്‍ധിച്ചു. സി.പി.എമ്മിന് 8.84 ശതമാനത്തിന്‍റെയും 3.86 ശതമാനവും വോട്ട് കുറഞ്ഞു. 13.09 ശതമാനം നികത്താൻ ബി.ജെ.പിയുടെ 3.86 ശതമാനം കൊണ്ട് എവിടെ എത്താനാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് സി.പി.എമ്മുകാരാണ്. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫ് മേല്‍കൈ നേടി. മന്ത്രി വി.എൻ വാസവന്‍റെയും ജെയ്ക് സി. തോമസിന്‍റെയും ബൂത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് യു.ഡി.എഫിനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക