പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തില്‍ വായുടെ ഉള്‍ഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇതിന് പുറമെ രോഗപ്രതിരോധശേഷിയിലുള്ള കുറവും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്. കവിള്‍, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.

ആഫ്തസ് അള്‍സര്‍ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുവെ അപകടകാരികളല്ലെങ്കിലും വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകള്‍ നീണ്ടുനില്‍ക്കുമ്ബോള്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അഗ്രഭാഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകള്‍ മൈനര്‍ മൗത്ത് അള്‍സര്‍ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകള്‍ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. ഇതിന് വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഉപ്പ് വെള്ളം കൊള്ളുന്നത്. അതുപോലെ തന്നെ ഭക്ഷണത്തില്‍ തൈര് പരമാവധി ഉള്‍പ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്.

വായ്പ്പുണ്ണ് ഉള്ളപ്പോള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ റുപാലി ദത്ത. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ കഴിക്കുന്ന ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് റുപാലി ദത്ത പറയുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ വായിനുള്ളില്‍ വേദന തോന്നാം. അത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.

1. എരുവുള്ള ഭക്ഷണങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്. എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ വായിനുള്ളില്‍ വേദന തോന്നാം. അതിനാല്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം.

2. സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവര്‍ഗങ്ങളായ ഓറഞ്ച്, ലെമണ്‍, തുടങ്ങിയവ കൂടുതല്‍ കഴിച്ചാല്‍ ചിലരില്‍ വായ്പുണ്ണ് വരാറുണ്ട്. അതിനാല്‍ സിട്രിസ് പഴങ്ങളും ഈ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

3. കഫൈന്‍ അടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്.

4. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കാം.

5. പുകവലിയും മദ്യപാനവും ചിലരില്‍ വായ്പുണ്ണിലേക്ക് നയിക്കാം. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കാം.

6. ചൂടും തണുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും അധികം കഴിക്കേണ്ട എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക