കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരൻ എം.പി. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പുതുപ്പള്ളിയില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു. സഹതാപവും സര്‍ക്കാറിനെതിരായ വികാരവും പ്രതിഫലിച്ചു, എന്നാല്‍, പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചപറ്റി. നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനംകൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് സാധിക്കില്ല. അതിനാല്‍ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്’, മുരളീധരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിന് സങ്കടം ബി.ജെ.പി. വോട്ട് കുറഞ്ഞതിലാണ്. സി.പി.എമ്മുകാര്‍ക്ക് ബി.ജെ.പി. പ്രേമം വിട്ടിട്ടില്ല. ഞാൻ ചത്താലും കുഴപ്പമില്ല ബി.ജെ.പിക്കാര്‍ ചാവരുത് എന്നാണ് സി.പി.എം. നിലപാട് . ഇടത് സര്‍ക്കാരിനെതിരായ വികാരം വര്‍ധിച്ച്‌ വരികയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക