സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി, എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച. ലുക്മാൻ അവറാനും സണ്ണിയും തമ്മില്‍ അടിയുണ്ടാകുന്നതും കൂടെയുള്ളവര്‍‌ ഇരുവരെയും പിടിച്ചുമാറ്റുന്നതും വിഡിയോയില്‍ കാണാം. പൊരിഞ്ഞ തര്‍ക്കത്തിനിടെ ഇരുവരെയും മുറിയിലുള്ളവര്‍ ഒരുവിധം പിടിച്ചുമാറ്റി.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച്‌ നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാകുകയായിരുന്നു. ഈ വിഡിയോ ഇപ്പോള്‍ പുറത്താകാൻ എന്താണ് കാരണമെന്നതും വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വിഡിയോ ആണിതെന്നാണ് ഒരു വാദം. മറ്റുചിലരാകട്ടെ താരങ്ങളുടെ ഈഗോയാണ് പ്രശ്നമെന്നും ഇത് പ്രമോഷനാണെന്ന് വിശ്വസിക്കാൻ പറ്റില്ലെന്നാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.കണ്ടിട്ട് സ്ക്രിപ്റ്റഡ് പോലെയുണ്ട്, കാമറ ഉപയോഗിച്ചിരിക്കുന്നത് കണ്ടാലറിയാം പ്രൊമോഷൻ ആണെന്ന് എന്നൊക്കെയാണ് വിഡിയോ കണ്ടവരുടെ വിലയിരുത്തല്‍.

വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഒരാള്‍ ഇൻബോക്സില്‍ വന്ന് സുഹൃത്തിന്റെ പടമാണെന്നും പ്രമോഷൻ ആണെന്നുമൊക്കെ പറഞ്ഞെന്നും കമന്റിലുണ്ട്. പ്രമോഷൻ വിഡിയോ ഇറക്കിയാല്‍ ഒറിജിനല്‍ അല്ല പ്രമോഷൻ ആണെന്ന് ഇൻബോക്സില്‍ പറയുമോ എന്നാണ് ഇവരുടെ സംശയം. എന്തായാലും വിഡിയോ ഇതിനോടകം സംസാരവിഷയമായിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക