ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത ‘കാര്‍ത്തികേയ 2’ 120 കോടിയിലധികം തിയറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. തെലുങ്കില്‍ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണിത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം കേരളത്തിലും റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ നായികയായ അനുപമ പരമേശ്വരന്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. സെപ്തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മലയാളം ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.

ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014 ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘കാര്‍ത്തികേയ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ‘കാര്‍ത്തികേയ 2’. രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ 100 കോടിയലധികം നേടിയ ചിത്രത്തിന്റെ വിജയം അമ്ബരപ്പിക്കുന്നതുമാണ്. റിലീസ് ചെയ്തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക