കേരള കോൺഗ്രസ് ജോസ് കെഎം മാണി വിഭാഗത്തിന്റെ അവകാശവാദങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് രാമപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് ഉജ്ജ്വല വിജയം. കേരളത്തിൽ കേരള കോൺഗ്രസ് കോൺഗ്രസ് പോരാട്ടം ഏറ്റവും വീര്യത്തോടെ നിലനിൽക്കുന്ന പഞ്ചായത്താണ് രാമപുരം. കോൺഗ്രസ് പഞ്ചായത്ത് ആയിരുന്ന വനിതയെ കൂറുമാറിച്ചു തങ്ങൾക്കൊപ്പം നിർത്തി പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കങ്ങൾ കേരള കോൺഗ്രസ് ആരംഭിച്ചത്.

പണമൊഴുകിയും കള്ളവോട്ട് ചെയ്തും രാമപുരം ബാങ്ക് പിടിച്ചെടുക്കാനുള്ള കേരള കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങളെ ജനങ്ങൾ ജനാധിപത്യരീതിയിൽ പരാജയപ്പെടുത്തിയതാണ് യുഡിഎഫ് മുന്നണിയുടെ വിജയത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് പാനലിലെ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളാനും, ഗുണ്ടായിസം കൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഉള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെയും, സിപിഎമ്മിന്റെയും മുഖത്തേറ്റ അടിയാണ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം എന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിനെ തല്ലിയത് പാഴായി

ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ കള്ളവോട്ട് ചെയ്യാൻ എത്തിയ ആളെ യുഡിഎഫ് അംഗങ്ങൾ കയ്യോടെ പിടികൂടുകയും അയാളെ രക്ഷിക്കാനുള്ള സിപിഎം കേരള കോൺഗ്രസ് നേതാക്കളുടെ ശ്രമത്തെ പോലീസ് ഉൾപ്പെടെ ചെറുക്കുകയും ചെയ്തതോടെ പോലീസുകാരെ മർദ്ദിക്കുന്ന സാഹചര്യം തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായി. രാമപുരം ടീച്ചേഴ്സ് സൊസൈറ്റിയിലെ ജീവനക്കാരനും യൂത്ത് ഫ്രണ്ട് നേതാവുമായ അജയ് ആണ് പോലീസ് എസ് ഐയെ ആക്രമിച്ചത് വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

13ല്‍ 12ഉം യുഡിഎഫിന്

13 സീറ്റുകളിൽ 12 സീറ്റും യുഡിഎഫ് പ്രതിനിധികളാണ് വിജയിച്ചത് നിക്ഷേപക വിഭാഗത്തിൽ നിന്ന് കേരള കോൺഗ്രസ് നേതാവായ ബൈജു ജോൺ പുതിയിടത്ത്ചാലി ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് വിജയിച്ചു. 120 വോട്ടുകൾ ആണ് ബൈജു എതിർ സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ നേടിയത്. 500 ഓളം വോട്ടുകൾ കള്ള വോട്ട് ചെയ്തു എന്ന് യുഡിഎഫ് ആരോപണം ശക്തമാക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക